PROFILE
About Our Chief Editor,  Ayyampuzha Harikumar
Profile -Malayalam - ശ്രീ അയ്യമ്പുഴ ഹരികുമാർ
      1. കേരള സംസ്കൃതാധ്യാപകഫെഡറേഷൻ സംസ്കൃത ഭാഷയുടെ പ്രചരണ പ്രവർത്തനങ്ങൾക്ക് നല്കുന്ന ആദ്യ 'പ്രതിഭാ പുരസ്കാരം 2018 ' ന്  ശ്രീ അയ്യമ്പുഴ ഹരികുമാർ അർഹനായി.സ്കൂൾ കുട്ടികൾ വാർത്താവതാരകരായുള്ള ലോകത്തിലെ ആദ്യ ഓൺലൈൻ വാർത്താ ചാനൽ ' സമ്പ്രതി വാർത്ത' എന്ന പേരിൽ ആരംഭിച്ച് കുട്ടികളിൽ സംസ്കൃതാഭിമുഖ്യം വളർത്തുന്നതിനാണ് ആദ്യ പ്രതിഭാ പുരസ്കാരം നല്കിയത്.. വാർത്താതാവതാരകരായി തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ വീട് സന്ദർശിച്ച് അവിടെ സ്റ്റുഡിയോ സജ്ജീകരിച്ച്  വാർത്ത ഷൂട്ട് ചെയ്ത് എടുക്കുവാൻ എല്ലാ ശനി ഞായർ ദിവസങ്ങളിലും സമയം കണ്ടെത്ത്തുത്തുകയാണ് ഇദ്ദേഹം. വ്യക്തിപരമായി തനിക്കും തന്റെ കുടുംബത്തിനും വേണ്ടി ചെലവഴിക്കപ്പെടേണ്ടിയിരുന്ന സമയം മുഴുവൻ കുട്ടികളിൽ സംസ്കൃതാഭിമുഖ്യം  വളർത്തുവാൻ ഉപയോഗപ്പെടുത്തുന്നനു.
    
    2. കേരളത്തിലെ സംസ്കൃത ഭാഷാ പ്രചാരകർക്ക് കാലടിയിലെ സ്വാമി ആഗമാനന്ദ സ്മാരക സമിതി, സംസ്ഥാന തലത്തിൽ നല്കി വരുന്ന 'ആഗമനന്ദ സ്വാമി പുരസ്കാരം  2016' ന് അർഹനായി.
സംസ്കൃത ഭാഷയെ പുതിയ മാധ്യമങ്ങളിലൂടെ പുതുതലമുറയിലേക്ക് എത്തിക്കുവാൻ  'സമ്പ്രതി വാർത്ത' (www.samprativartha.in ) എന്ന പേരിൽ സംസ്കൃത ഭാഷയിൽ ഓൺലൈൻ വാർത്താപത്രം' ആരംഭിച്ചു.  2016-ൽ സർവ്വശിക്ഷാ അഭിയാൻ ഇതിനെ അധ്യാപക മികവായി അംഗീകരിച്ചു.  2016ൽ  International  Standard Serial Number(ISSN) ലഭിച്ചു. സ്കൂൾ കുട്ടികൾ വാർത്താവതാരകരായുള്ള ലോകത്തിലെ ആദ്യ ഓൺലൈൻ വാർത്താ ചാനലായി ഇതിനെ അപ്ഗ്രേഡ് ചെയ്തു. 2017ൽ കുട്ടികളുടെ വാർത്താവതാരണം എന്ന ഈ പ്രൊജക്ട് മികച്ച അക്കാദമിക പ്രവർത്തനമായി സർവശിക്ഷാ അഭിയാൻ തെരഞ്ഞെടുത്തു.
   
3.മികച്ച മനുഷ്യാവകാശ ഗാന രചയിതാവിനുള്ള പുരസ്കാരം 2009ൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് ലഭിച്ചു.  Institute of Human Rights Education New Delhi.(IHRE) ആണ്  മനുഷ്യാവകാശ വിദ്യാഭ്യാസം ഇന്ത്യയിൽ പ്രവർത്തികമാക്കാൻ നിയോഗിക്കപ്പെട്ട ഏജൻസി. അഞ്ചു വർഷത്തെ പ്രോജക്ട് ആയിരുന്നു ഇത്. ദക്ഷിണേന്ത്യയിൽ ഇതിന്റെ ചുമതല South India  Cell for Human Rights Education and Monitoring, Bangalore (SICHREM) നും ആയിരുന്നു.

4. ആകാശവാണി, ദൂരദർശൻ എന്നിവയിൽ ഗാനം,  നാടകം, സംഗീതശില്പം എന്നിവയുടെ രചയിതാവായും, ഡോക്കുമെന്റെറി സംവിധായകനായും പ്രവർത്തിച്ചു വരുന്നുണ്ട്. UGC യുടെ 18-ാമത് ചരിത്ര കോൺഗ്രസിൽ പ്രത്യേക പ്രദർശനത്തിനായി ഇദ്ദേഹം രചനയും സംവിധാനവും നിർവ്വഹിച്ച 'അദ്വൈതത്തിന്റെ തീരഭൂമിയിലൂടെ ' എന്ന ഡോക്കുമെന്ററി ചിത്രം തെരഞ്ഞെടുക്കപ്പെട്ടു.

5. തേവര സെൻറ് മേരീസ് സ്കൂളിലെ സംസ്കൃത അധ്യാപകനായ ഇദ്ദേഹം തന്റെ അധ്യാപന ചുമതലയോടൊപ്പം 'സമ്പ്രതി വാർത്ത' ഓൺലൈൻ പത്രത്തിന്റെ ചീഫ് എഡിറ്ററായും, സമ്പ്രതി വാർത്തയുടെ ഓൺലൈൻ ദൃശ്യവാർത്താ ചാനലിന്റെ ഡയറക്ടറായും, സർവ്വ ശിക്ഷാ അഭിയാന്റെ സംസ്ഥാനതല റിസോഴ്സ് ഗ്രൂപ്പ് മെമ്പറായും പ്രവർത്തിച്ചുവരുന്നു. 

6. ശങ്കരമംഗലത്ത് സുകുമാരൻ നായരുടേയും നിർമ്മലാദേവിയുടേയും മകനായി 1971 ൽ കോട്ടയം ജില്ലയിലെ പാല അടുത്തുള്ള ഇളങ്ങുളത്ത് ജനിച്ചു.  കോട്ടയം ജില്ലയിലെ കെ വി എൽ പി സ്കൂൾ ഇളങ്ങുളം, കെ വി യു പി സ്കൂൾ കുരാലി, എറണാകുളം ജില്ലയിലെ എൻ എസ് എസ് ഹൈസ്കൂൾ മാണിക്കമംഗലം എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് പ്ലാറ്റിനം ജൂബിലി സംസ്കൃത കോളേജ് കാലടി, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല കാലടി  എന്നിവിടങ്ങളിൽ നിന്ന് സംസ്കൃത ഭാഷയിൽ ശാസ്ത്രി, BEd, സംസ്കൃതസാഹിത്യത്തിൽ M A എന്നീ ബിരുദങ്ങൾ നേടി.
ധർമ്മപത്നി  - കണക്കൻകടവിൽ വടക്കേടത്തു കുടുബാംഗം മിനി. മക്കൾ വിഷ്ണുവും, ശിവാനിയും.  നെടുമ്പാശ്ശേരി വില്ലേജിലെ  പൊയ്ക്കാട്ടുശ്ശേരിയിൽ താമസിക്കുന്നു.

 ഇതുവരെ ലഭിച്ച അവാർഡുകൾ
1.മികച്ച മനുഷ്യാവകാശ ഗാന രചയിതാവിനുള്ള പുരസ്കാരം  - 2009
2. ആഗമാനന്ദ സ്വാമി പുരസ്കാരം - 2016
3.രാമൻ മാസ്റ്റർ സ്മാരക പുരസ്കാരം - 2017
4. പ്രതിഭാ പുരസ്കാരം 2018                     
Updated by  S Ravikumar, Editor, Samprativartah. www.samprativartah.in /on 2018 March 19.