Sunday, 9 August 2015

അമ്മ എന്നമ്മ (കവിത)

അമ്മ എന്നമ്മ

ഭാരത വർഷത്തിലെ ഭാർഗവ ക്ഷേത്രത്തിങ്കൽ
മിഥുനമാസത്തിലെ ശാന്തി മുഹൂർത്തത്തിൽ
ലോകമുണരാനായ് വെമ്പിയ നേരത്ത്
ബ്രഹ്മാവിഷ്ണു മഹേശ്വരർ അൻപോടു
ധർമ്മപത്നീ സമേതരായ് സാക്ഷിയായ്
നിൽക്കുമാ ബ്രാഹ്മമുഹൂർത്തത്തിൽ,
നന്മഴത്തുള്ളിയെ നൽച്ചിപ്പിയെന്ന പോൽ
എന്നമ്മയന്നെന്നെ ആവാഹിച്ചു
അച്ഛന്റെ സ്നേഹ പ്രതീകമെന്നോർത്തെന്നെ
ആരാരും കാണാതെ ഓമനിച്ചു.
അമ്മ തൻ വാത്സല്യമേറെ നുകർന്ന ഞാൻ
അച്ഛനെ കാണാൻ കൊതിച്ചു;
പേറ്റുനോവേറ്റമ്മ ആദ്യമായ്,
ഭൂമിയിൽ ഞാനും പിറന്നു .
.........................................................

എന്നെക്കുറിച്ചേറെ സ്വപ്നങ്ങൾ നെയ്തവ-
യെല്ലാമൊരുമിച്ചു ചേർത്തു വിതാനിച്ച
നെഞ്ചോടു ചേർത്തിളം ചൂടു പകർന്നതും
സ്നേഹവാത്സല്യങ്ങൾ പാലമൃതാക്കിയെന്‍
ചുണ്ടോടു ചേർത്തു ചുരത്തിപ്പകർന്നതും
പിച്ച നടത്തിയെൻ പാദങ്ങളെ
പച്ചമണ്ണോടു ചേർത്തു കരുത്തു പകർത്തിയും
കണ്ണിലായ് ധർമ്മത്തിൻ ദീപം കൊളുത്തിയും
വിണ്ണോളമെൻ കീർത്തി പൊങ്ങുവാൻ പ്രാർഥിച്ചും
കൈയ്യിൽ കരുത്തേറും വാളും പരിചയും
ധർമ രക്ഷയ്ക്കായി തന്നു പദേശിച്ചും
എന്നോടു ചേർന്നു കളിച്ചും ചിരിച്ചും
പുരസ്കാര വാക്യങ്ങളേറെച്ചൊരിഞ്ഞും
സ്നേഹത്തുടിപ്പായി,
വേദനയ്ക്കുള്ളോരു സിദ്ധൗഷധമായി,
സങ്കടം തീർക്കുന്ന സാന്ത്വന ഗീതമായ്
എന്നെ പൊതിഞ്ഞു പൊതിഞ്ഞു സൂക്ഷിച്ചതും
എന്നമ്മ മാത്രമായിരുന്നു.
.........................................................
കൊടിയ ദാരിദ്ര്യം കൊടികുത്തി വാണതാം
നെടിയ നാളത്തെ ശനിബാധയേറ്റിട്ടും
തളരാതെ, തകരാതെ, സൂര്യതേജസാർന്നെ -
ന്നച്ഛനോടൊപ്പം പണിയെടുക്കുമ്പോഴും
പുഞ്ചിരി തൂകി നിലാവിനെപോലെന്റെ -
യുളളിൽ വിവേകം വിരിയിച്ചു തന്നതും,
അച്ഛന്റെ ചെയ്തിപ്രശംസാപരമെന്നു
പേർത്തും പറഞ്ഞു പിതൃ ഭക്തി വളർത്തിയും,
മാതൃകാ മാതാവായെന്നിൽ നിറഞ്ഞതും
എന്നമ്മ മാത്രമായിരുന്നു.
.........................................................
ഇന്നറിയുന്നു ഞാൻ മാതൃമഹത്വത്തെ
നന്മ നിറഞ്ഞതാം നിർമ്മല സ്വരൂപത്തെ!
ഉണ്മയും മണ്ണും വിണ്ണും അണ്ഡകടാഹങ്ങളും
നിന്നിൽ നിന്നല്ലോ പിറന്നൂ ജഗന്മാതേ!
വിണ്ണിലെ താരങ്ങളും മണ്ണിലെ പൊൻ പൂക്കളും
നിന്നുടെ കടാക്ഷങ്ങളെന്നു ഞാനറിയുന്നു.
ഭൂതവും ഭാവിയും വർത്തമാനവും നീയാണല്ലോ
വിശ്വ മാതാവേ നിനക്ക് സാഷ്ടാംഗ നമസ്കാരം.
-അയ്യമ്പുഴ ഹരികുമാർ -

Monday, 20 July 2015

വിശ്വപ്രേമം

എന്റെ ഉദ്യാന സീമയിൽ എന്നെന്നും
സൂര്യനായ് വന്നുദിക്കുമീ ചൈതന്യം
എൻ മനസ്സിലെ കൂരിരുൾ നീക്കിയും
എൻ മനസ്സിൽ പ്രകാശം പരത്തിയും
വന്നു നിൽക്കുന്ന സ്നേഹമേ നീയെന്നും
എന്റെയുള്ളിൽ കെടാവിളക്കാകണേ!

Wednesday, 8 July 2015

ഭാരതവും സംസ്കാരവും


ലോകത്തിന്റെ മുഴുവന്‍ നന്മക്കും വേണ്ടി പ്രാര്‍ഥിച്ചിരുന്ന ഒരു രാഷ്ട്രമായിരുന്നു ഭാരതം. ഭാരതത്തിലെ ഓരോ മംഗളകര്‍മവും അവസാനിച്ചിരുന്നത് ‘ലോക സമസ്ത സുഖിനോ ഭവന്തു’ എന്ന മന്ത്രം ചൊല്ലിയായിരുന്നു .1947 വരെ വിദേശികള്‍ നശിപ്പിച്ച നമ്മുടെ സംസ്കാരം പിന്നീട് നമ്മള്‍ തന്നെ നശിപ്പിച്ചു .എപ്പോളെല്ലാമാണോ ധര്‍മത്തിന് ഹാനി സംഭവിക്കുന്നത്‌ എപ്പോളെല്ലമാണോ അധര്‍മ്മം വളരുന്നത്‌ അപ്പോളെല്ലാം ധര്‍മ്മത്തെ പുനസ്ഥാപിക്കാന്‍ കാലാകാലങ്ങളായിഞാന്‍ അവതരിച്ചുകൊണ്ടിരിക്കുന്നു എന്ന ഗീതാ വാക്യം സത്യമായതുകൊണ്ടായിരിക്കാം ഒരുപക്ഷെ ഭാരതം ഇന്നും നിലനില്ക്കുന്നത് .
ലോകജനതയ്ക്ക് ഏതു തരത്തിലുള്ള അറിവാണോ ആവശ്യമുള്ളത് അത്തരത്തിലുള്ള അറിവിന്റെ സ്ത്രോതസ്സുള്ള ഒരൊറ്റ രാജ്യമേ ഭൂമുഖത്തുള്ളൂ അതാണ്‌ ഭാരതം. ലോഹതന്ത്രവും ആരോഗ്യ ശാസ്ത്രവും ഗണിത ശാസ്ത്രവും ജ്യോതിഷവുമെല്ലാം ഭാരതത്തിന്റെ സംഭാവനയാണ് . AD പത്താം നൂറ്റാണ്ട് വരെ 4 അക്ക സംഖ്യ എഴുതാന്‍ അറിവില്ലാത്ത യുറോപ്യന്‍ മാരുടെ മുന്നില്‍ ‘അരിതമാറ്റിക് പ്രോവിഷനും’ ‘ജോമെട്രിക്ക് പ്രോവിഷനും’ ഉപയോഗിച്ച് വേദമന്ത്രങ്ങള്‍ ചൊല്ലിയിരുന്നവരാണ് ഭാരതീയര്‍ .യജുര്‍വേദത്തില്‍ കോപ്പെര്‍, ബ്രാസ് ,ടിന്‍, ലെഡ് എന്നീ ലോഹങ്ങളെ നമസ്കരിക്കുന്ന മന്ത്രങ്ങള്‍ ഉണ്ട്. AD 1500 നു ശേഷം കണ്ടുപിടിച്ച ഈ ലോഹങ്ങള്‍ മുഴുവനും കണ്ടുപിടിച്ചത് യൂറോപ്യന്‍മാര്‍ ആണെന്നാണ്‌ നമ്മള്‍ ഇന്നും പാഠപുസ്തകങ്ങളിലൂടെ കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. പക്ഷെ നമ്മുടെ ഭാരതത്തിന്‌ 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവയെ കുറിച്ച് അറിവുണ്ടായിരുന്നു. AD 400 നു ശേഷം AD 1500 വരെ നൂറുകണക്കിന് രസതന്ത്ര പുസ്തകങ്ങള്‍ ഭാരത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്. രസരത്നാകരം , രസസമുച്ചയം, രസേന്ദ്രസാരസര്‍വ്വസ്സ്വം, രസ്സേന്ദ്രചൂടാമണി, തുടങ്ങിയ പുസ്തകങ്ങള്‍ എല്ലാം തന്നെ നാഗാര്‍ജുനനെ പോലുള്ള പ്രഗത്ഭരായ രസ തന്ത്രജ്ഞരാല്‍ എഴുതപ്പെട്ടിട്ടുള്ളതാണ്. ഈ പുസ്തകങ്ങളിലെല്ലാം ഓരോരോ കെമിക്കലുകള്‍ എങ്ങിനെയെല്ലാം ഉപയോഗിക്കണം എന്ന് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട് . കൂടാതെ സ്വര്‍ണം, വെള്ളി , ടിന്‍, ലെഡ് , അയേണ്‍, കൊപര്‍, മെര്‍കുറി എന്നീ മെറ്റലുകള്‍ എപ്രകാരമാണ് പ്രോസസ് ചെയ്യേണ്ടത് എന്ന് വ്യക്തമായി പ്രതിപാദിക്കുന്നു.
പ്രകാശത്തിനു 7 നിറങ്ങള്‍ ഉണ്ടെന്നു കണ്ടുപിടിച്ചത് 'സര്‍ ഐസക്ന്യൂ ട്ടണ്‍ ' അല്ല . വിശ്വാമിത്ര മഹര്‍ഷി ആണ്, സൂര്യദേവന്‍ തന്റെ 7 നിറങ്ങള്‍ ഭൂമിയിലേയ്ക്ക് അയയ്ക്കുന്നു എന്ന് വേദങ്ങളില്‍ എഴുതിയത് കാണുക, പ്രകാശം സഞ്ചരിക്കുന്നു എന്ന് കണ്ടെത്തിയതും 'സര്‍ ഐസക്ന്യൂട്ടണ്‍ അല്ല. ഒരു നിമിഷത്തിന്റെ പകുതി സമയം കൊണ്ട് 2022 യോജന വേഗത്തില്‍ പ്രകാശത്തെ ഇങ്ങോട്ടയക്കുന്ന സൂര്യദേവാ അങ്ങേക്ക് പ്രണാമം എന്ന് പറഞ്ഞത് വിജയനഗരം സാമ്രാജത്തിലെ ഹരിഹരന്റെയും ഗുപ്തന്റെയും ആസ്ഥാന പുരോഹിതനായ "സയണാചാര്യന്‍" ആണ് .ന്യൂട്ടന്‍ ഗ്രാവിറ്റി കണ്ടുപിടിക്കുന്നതിനു മുന്‍പ് ഭാരതീയ ജ്യോതി ശാസ്ത്രത്തില്‍ ഗ്രാവിറ്റിക്ക് 'ഡഫനിഷന്‍' ഉണ്ടായിരുന്നു. ആകാശത്തിലുള്ള സോളിഡ് മെറ്റിരിയലുകളെ ഭൂമി അതിന്റെ ശക്തികൊണ്ട് ആകര്‍ഷിക്കുന്നു. യാതൊന്നിനെയാണോ ആകര്‍ഷിക്കുന്നത് അത് താഴെ വീഴുകതന്നെ ചെയ്യും. തുല്യ ശക്തികൊണ്ട് പരസ്പരം ആകര്‍ഷിക്കുന്ന ജ്യോതിര്‍ഗോളങ്ങള്‍ വീഴുകയില്ല. ഭാസ്കരാചാര്യര്‍ (1114–1185) എഴുതിയ ഈ വരികള്‍ സിദ്ധാന്തശിരോമണി എന്ന പുസ്തകത്തില്‍ ഭുവനകോശം എന്ന ഭാഗത്തില്‍ ആറാം അധ്യായത്തില്‍ നിങ്ങള്‍ക്ക് വായിക്കാനാകും. ഭൂമി ഉരുണ്ടതാണെന്നും സൂര്യന് ചുറ്റും കറങ്ങുന്നു എന്നും കണ്ടുപിടിച്ചത് ആര്യഭടന്‍ ആണ്. ഇന്ന് നമ്മള്‍ ഇതിനെല്ലാം പേറ്റന്റ് നല്‍കിയിരിക്കുന്നത് ഗലീലിയോയ്കും ,കൊപെര്‍ നിക്കസ്സിനും, റ്റൈക്കൊബ്ലാണ്ട്നും ആണ്. AD 449 ല്‍ ആര്യഭടാചാര്യന്‍ ഒന്നാമന്‍ അദ്ദേഹത്തിന്റെ 23മത്തെ വയസ്സില്‍ എഴുതിയ “ആര്യാഭടീയം” എന്ന ഗ്രന്ഥം ഭാരതത്തിലെ ജ്യതിര്‍ഗണിതശാസ്ത്ര പട്ടികയില്‍ ഒന്നാമതായി നില്‍ക്കുന്നു. ഭൂമിയുടെ ഗോളാകൃതിയെക്കുറിച്ചും ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നതിനെ കുറിച്ചും ഭുമിയുടെ Rotation നെ കുറിച്ചും Revolution നെ കുറിച്ചും അതിന്റെ Speed നെ കുറിച്ചും വ്യക്തമ്മയി എഴുതിയ ‘ആര്യഭടീയം’ അത്യുജ്ജലമാണ് എന്നത് കൊണ്ടുതന്നെയാണ് നമ്മള്‍ നമ്മുടെ ആദ്യ ഉപഗ്രഹത്തിനു “”ആര്യഭട്ട”” എന്ന് പേര് നല്കിയത് . ആര്യഭടാചാര്യനും ഭാസ്കരാചാ ര്യനും എഴുതിവച്ചിരിക്കുന്ന എല്ലാ തത്ത്വങ്ങളും അതിന്റെ 10 ഇരട്ടി വിശദീകരിച്ചു ബ്രഹ്മഗുപ്തന്‍ ""ബ്രഹ്മസ്പുടസിദ്ധാന്തത്തില്‍ "" എഴുതിയിട്ടുണ്ട്. വൃത്തത്തിന്റെ വിസ്തീര്‍ണ്ണം , വൃത്തത്തിന്റെ ചുറ്റളവ്‌ ,വ്യാപ്ത്യം തുടങ്ങി എല്ലാ കാര്യങ്ങളും ബ്രഹ്മഗുപ്തന്‍ Equation നോട് കൂടി എഴുതിവച്ചിരിക്കുന്നു.
പണ്ട് ഭാരതത്തില്‍ ഗ്രീന്‍വിച് രേഖ പോലെ ഒരു അന്തര്‍ ദേശീയ രേഖ ഉണ്ടായിരുന്നു. അതിന്റെ അപ്പുറത്തും ഇപ്പുറത്തും longitudeഉം latitude ഉം കണക്കാക്കിയിരുന്നു . വരാഹിമിഹിരന്‍ AD 553 ല്‍ അലക്സാന്‍ഡ്ര്യയുടെ Longitude കണക്കാക്കിയിട്ടുണ്ട്. 23 .7 ഡിഗ്രി യായാണ് ഉജ്ജയിനി യില്‍ നിന്നും അലക്സാന്‍ഡ്ര്യയുടെ ദൂരം. ഇന്ന് മോഡേണ്‍ സയെന്‍സ് പ്രകാരം നോക്കിയാല്‍ അത് 23 .3 ഡിഗ്രിയാണ്. ജെര്‍മനിയിലെ സെന്റ്‌ ജോര്‍ജ് സംസ്കൃതംയുനിവെഴ്സിറ്റി യിലെ കവാടത്തില്‍ ‘പാണിനി’യുടെ ഒരു വലിയ ചിത്രം കൊത്തി വച്ചിട്ടുണ്ട്. ജര്‍മ്മന്‍ ഭാഷയുടെ അടിസ്ഥാനം പാണിനി എഴുതിയ ""അഷ്ട്ടാദ്ധ്യായി"" എന്ന വ്യാകരണ ഗ്രന്ഥം ആണ്. മനുഷ്യന് ഉണ്ടാകാന്‍ സാധ്യതയുള്ള ഓരോ രോഗത്തിന്റെയും അവയുടെ ചികിത്സാവിധിയെ കുറിച്ചും ഔഷധങ്ങളെ കുറിച്ചും ഔഷധം നല്‍കുമ്പോള്‍ചൊല്ലുന്ന മന്ത്രങ്ങളുടെയും വരികള്‍ ചേര്‍ത്തു 51 ശാഖകള്‍ ഉള്ള അഥര്‍വ്വ വേദം നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു .[World Health Organization universal medicine status കൊടുത്തിരിക്കുന്ന ഭൂമിയിലെ ഒരേ ഒരു compound ജലം ആണ് .ഏതൊരു അസുഖത്തിനും ജലം അല്ലാതെ വേറെ ഒന്നും നല്കരുത് എന്ന് യജുര്‍വേദത്തില്‍ കാണുന്നു] . ആധു നിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപെടുന്നത് ഹിപ്പോക്രാറ്റ്സ് ആണ്, ചരകന്റെയും സുശ്രുതന്റെയും പുസ്തകത്തില്‍ നിന്നാണ് താന്‍ ഔഷധ ശാസ്ത്രം പഠിച്ചത് എന്ന് ഹിപ്പോക്രാറ്റ്സ് എഴിതിയ പുസ്തകത്തില്‍ 117 തവണ പറയുന്നു.ചികിത്സ മനസ്സും ശരീരവും ഒരുമിക്കണം എന്ന് പറഞ്ഞത് ശുശ്രുതന്‍ ആണ് .ശരീരത്തിന് ഏല്‍ക്കുന്ന എല്ലാ ആഘാതവും മനസ്സിനും മനസ്സിന് എല്‍ക്കുന്ന എല്ലാ ആഘാതവും ശരീരത്തിനും ഏല്‍ക്കുന്നു എന്ന് BC 700 ല്‍ എഴുതിയ സുശ്രുത സംഹിതയില്‍ പറയുന്നു .. ഇന്ന് അമേരിക്കയില്‍ ഇതേ ചികിത്സാ രീതി Quantum Healing [ Deepak Chopra } എന്നപേരില്‍ 21 നൂറ്റാണ്ടിലെ അത്യാധുനിക ചികിത്സാ രീതിയായി കണക്കാക്കുന്നു . ബ്രെയിന്‍ Activate ചെയ്യാന്‍ meditation നെ പോലെ മറ്റൊന്നില്ല എന്ന് അമേരിക്ക പറയുന്നു , അവിടത്തെ സിലബസ് അനുസരിച്ച് എല്ലാ യൂനീവേഴ്സിറ്റി കളിലും പ്രസിദ്ധീകരിക്കുന്ന ടെക്സ്റ്റ്‌ ബുക്കിന്റെ അവസാന chapter meditation ആയിരിക്കണം എന്ന് നിര്‍ബന്ധമുണ്ട് . സൂര്യനമസ്കാരം അമേരിക്കയികും ഇംഗ്ലണ്ടിലും അവരുടെ ജീവിതചര്യ ആയിരിക്കുന്നു . Washington പോസ്റ്റ്‌ മാഗസിന്‍ ന്റെയും New York times മാഗസിന്‍ ന്റെയും കണക്കു അനുസരിച്ച് അവിടുത്തെ 40 വയസ്സ് 65 % പേര്‍ നമ്മുടെ സൂര്യനമസ്കാരവും യോഗയും ചെയ്യുന്നവരാണത്രേ. പതഞ്‌ജലി മഹിര്‍ഷി യുടെ യോഗശാസ്ത്രത്തില്‍ പരിണാമത്തെകുറിച്ചു വ്യക്തമായി പറയുന്നു . 7 ദിവസത്തില്‍ ഒരിക്കല്‍ ജോലിക്കാര്‍ക്ക് അവധി നല്‍കണം എന്ന് പറഞ്ഞത് ബ്രിട്ടീഷുകാര്‍ അല്ല. ചാണക്യന്‍ ആണ് , അദ്ദേഹത്തിന്റെ അര്‍ത്ഥ ശാസ്ത്രത്തില്‍ ഇത് വ്യക്തമായി പറയുന്നുണ്ട് .വിഷ്ണുശര്‍മ AD 505 ല്‍ എഴുതിയ പഞ്ചതന്ത്രം എന്ന പുസ്തകം അമേരിക്കയുടെ CIA യുടെ സിലബസിന്റെ ഭാഗമാണിന്ന് . ലോഹ തന്ത്രം, രസ തന്ത്രം , ജ്യോതി ശ്ശാസ്‌ത്രം, ആരോഗ്യശാസ്ത്രം എന്നിവയിലേതായാലും ഇന്ന് ലോകം ഭാരതത്തിന്റെ പൈതൃകത്തെ ഉറ്റുനോക്കുന്നു . OXFORD UNIVERSITY യില്‍ പ്രസിദ്ധമായ Bodleian library യില്‍ 20000തോളം കറുത്ത പെട്ടികളിലായി സൂക്ഷിച്ചിരിക്കുന്ന താളിയോലകള്‍ മുഴുവനും ഇന്ത്യയില്‍ നിന്നും കടത്തിയവയാണ് .ഇന്ന് കാണുന്ന പല കണ്ടുപിടുത്തവും ഇവയില്‍ നിന്നുള്ള വിജ്ഞാനം ആണ്. കൂടാതെ Harvard universityയില്‍ സൂക്ഷിച്ചിട്ടുള്ള 442 ഋഗ്വേദ ഗ്രന്ഥങ്ങള്‍ നമ്മുടെതാണെന്ന് എത്രപേര്‍ക്ക് അറിയാം . ലോകം രണ്ടുകയ്യും നീട്ടി അറിവിനായി ഭാരതത്തിന്‌ മുന്‍പില്‍ കൈനീട്ടി നില്ക്കും എന്ന് പറഞ്ഞത് Max Muller ആണ്. 11 വര്‍ഷം സംസ്കൃതം പഠിച്ചു നമ്മുടെ വേദങ്ങളെ TRANSLATE ചെയ്ത് 47 പുസ്തകങ്ങള്‍ അടങ്ങിയ The Book of Oriental എഴുതിയ പണ്ഡിതനായിരുന്നു Max Muller. അദ്ദേഹം പറഞ്ഞ വാക്കുകള്‍ കേള്‍ക്കൂ നമ്മള്‍ യുറോപ്യന്‍ മാര്‍ അന്ധകാരത്തില്‍ ജീവിച്ചിരുന്നപ്പോള്‍ ലോകത്തില്‍ ഭാരതീയര്‍ മാത്രമാണ് പ്രകാശത്തില്‍ ജീവിച്ചിരുന്നത്. അവരുടെ സംഭാവനകള്‍ നാം മറക്കരുത് എന്ന് .

നിര്‍ഭാഗ്യമെന്ന് പറയട്ടെ നമുക്ക് നമ്മുടെ രാജ്യത്തോടും സംസ്കാരത്തോടും ഭാഷയോടും പുച്ഛമാണ്. ഇന്ന് ലോകത്തില്‍ ഭാരതത്തെ കുറിച്ച് അറിയാത്ത ഏക രാജ്യക്കാര്‍ ഭാരതീയര്‍ മാത്രമാണ്.
സമ്പാ: - അയ്യമ്പുഴ ഹരികുമാര്‍ -

ലക്ഷ്മണരേഖ (കത്ത്)

 ലക്ഷ്മണരേഖ
*ഞാന്‍ എന്റെ ലക്ഷ്മി ചേച്ചിയെ ശല്യപ്പെടുത്തിയപ്പോള്‍ ചേച്ചി വരച്ചതാ ഈ ലക്ഷ്മണരേഖ.
*ലക്ഷ്മണിരേഖ എന്നു പറ‌ഞ്ഞാലും തെറ്റില്ലാ...ത്രേ..
*ഇന്നത്തെ കുട്ട്യോള്‍ക്ക് ചുറ്റും ഒരു വട്ടം പോലും വരയ്ക്കാന്‍ അച്ഛനും അമ്മയ്ക്കും നേരം ഇല്ലാത്തോണ്ടാ രാവണന്മാര് തട്ടിക്കൊണ്ടുപോണതെന്നാ അമ്മൂമ്മ പറയണതേ..!

അമ്മൂമ്മ പറയണത് ശരിയാന്ന് തോന്നിയാല്‍ ലൈക്ക് ചെയ്യാനും ഷെയര്‍ ചെയ്യാനും മറക്കല്ലേ...!
സ്നേഹപൂര്‍വം "കുഞ്ഞു വാവ" (ഒപ്പ് )
ഓ... എനിച്ച് ഒപ്പ്ഇടാനൊന്നും അറിഞ്ഞൂടാ.....
അതോണ്ട് ഒപ്പിനു പകരം (100 ഉമ്മ.)
 ഫെയ്സ് ബുക്കിലും ഇതാ ഞാന്‍ വന്നു.....

Saturday, 28 March 2015

ജീവജലം വിൽക്കുന്നവര്‍ കവിത

 കവിത
 ജീവജലം വിൽക്കുന്നവര്‍
കൊടിയ വേനല്‍ വരുന്നുവെന്നുള്ളൊരാ-
വാര്‍ത്ത വായിച്ചെന്നുള്ളം കുളിര്‍ത്ത്  പോയ്‌
വേനലിൽ ദാഹ മേറിയോരെല്ലാരും
കാണവും വിറ്റ് ദാഹജലം തേടും.

എന്റെ മുത്തച്ഛൻ പണ്ടു കുഴിപ്പിച്ച
വറ്റിടാത്ത കുളമെനിക്കുണ്ടല്ലോ...!
ആരും വന്നിറ്റ് വെള്ളമെടുക്കായ്കെ-
ന്നോർത്തു ചുറ്റു മതിലും കെട്ടിച്ചന്ന്.

ദീര്‍ഘവീക്ഷണമുള്ള മഹായോഗി
എന്റെ മുത്തച്ഛൻ മഹാൻ മഹാപ്രഭു
നാട്ടുകാരിൽ കുശുമ്പന്മാരായവർ
നൂറു പേരുകൾ വേറെ വിളിക്കിലും

വേനല്‍ വന്നാൽ ധന്യ-ധനാഢ്യനായ്
കുപ്പിവെള്ളം നിറച്ചു നിറച്ചു ഞാൻ.
എന്റെ ബാങ്കിലെ അക്കൌണ്ടു ബുക്കിലെ
അക്കവും വലുതാകാൻ കൊതിക്കയായ്.
                  -----------
അയ്യമ്പുഴ ഹരികുമാര്‍ 2014 ഏപ്രില്‍