Lyricsപണ്ടു പണ്ടു മാമലനാട്ടില്‍
മാവേലി നാടു വാണീടും കാലം
മലരണിക്കാടെന്നും പൂത്തകാലം
മലയാളനാടിന്‍ വസന്തകാലം


വര്‍ഷം കഴിഞ്ഞാല്‍(കഴിഞ്ഞു) പുതുവര്‍ഷമാകുമ്പോള്‍
പൂവിളി എങ്ങുമുയരും കാലം
തുമ്പമൊഴിഞ്ഞു പൂത്തുമ്പയെല്ലാം
പുഞ്ചിരി തൂകി നിറയുംകാലം
എങ്ങും പുഞ്ചിരി തൂകി നിറയുംകാലം


കൊയ്ത്തു കഴിഞ്ഞു നല്പാട്ടുമായ് പൈങ്കിളി
നാടു നീളെ തുടികൊട്ടും കാലം
നാരായണക്കിളികള്‍ നീരാടിപ്പൂചൂടി
പഴങ്കഥ പാടുന്ന കാലം
എന്നും പഴങ്കഥ പാടുന്ന കാലം 


ഗാനം 2

പൊന്നോണ നാട്ടിലെ പൂന്തെന്നലിന്നലെ
സ്വര്‍ഗത്തിലേക്കൊന്നു ദൂതു പോയി; 
ശ്രാവണം വന്നു പിറന്നതറിയിക്കാന്‍
ആവണിത്തുമ്പിയെ കൊണ്ടുപോരാന്‍ .
പോകും വഴികളില്‍ താമരച്ചോലകള്‍
തുമ്പിക്കു നല്‍കാന്‍ സുഗന്ധമേകി;
 മുറ്റത്തു നില്‍ക്കുന്ന തുമ്പയോ കുമ്പിളില്‍
പുഞ്ചിരിപ്പാലും പകര്‍ന്നു നല്‍കി
ആനകേറാമല ആളുകേറാമല
എല്ലാം കടന്നപ്പോള്‍ സ്വര്‍ഗമായി ! 
ദൈവത്തിന്‍ നാട്ടിലെ ദൂതനെ കണ്ടപ്പോള്‍
പൂത്തുമ്പിക്കാഹ്ലാദമേറെയായി .ഗാനം 3
പൊന്നോണ നാട്ടിലെ തെന്നലിനോട്
പൊന്നോണപ്പൂത്തുമ്പി ചോദിച്ചു
പൊന്നോണപ്പൂത്തുമ്പ എന്നിനി പൂവിടും
പൊന്നോണ പൂക്കളമെന്നെഴുതും ?

പൊന്നാര്യന്‍ പാടത്ത് പൊന്‍ കതിര്‍ കൊയ്യണ
പെണ്ണാളിന്‍ കല്യാണമെന്നാണ്
പൂമാരനോടൊപ്പം ഉഞ്ഞാലിലാടുവാന്‍
പൊന്നൂഞ്ഞാല്‍ കെട്ടുന്നതെന്നാണ്‌ ?

പൊന്നോണക്കൊടിയായ് പൂമ്പട്ടുടുക്കുന്ന
മുക്കുറ്റി പൂവിടും കാലമായോ
പൂവേ പൊലിപാടി പൂങ്കാവുകള്‍ തേടി
പൂമ്പാറ്റകള്‍ പാറും കാലമായോ ?
ഗാനം 4

നീല മേഘം ചാലിച്ചുകണ്ണെഴുതും
കാക്കപ്പൂവിനു ചന്തം !
മുത്തുക്കുട ചൂടി മുറ്റത്തു നില്‍ക്കുന്ന
മുക്കുറ്റിപ്പൂവിനും ചന്തം .


മുത്തൊളി ചിന്നും മുല്ലപ്പൂവിനോ
തുമ്പപ്പൂവിനോ ചന്തം
ആരറിയുന്നു ആയിരം പൂക്കളില്‍
ആര്‍ക്കാണേറെ ചന്തം !


ഈരേഴുലകവും ചുറ്റിവരുന്നൊരു
കുഞ്ഞിക്കാറ്റ് പറഞ്ഞു
പൂക്കളമാകെ നിരന്നാലൊരുപോല്‍
എല്ലാവര്‍ക്കും ചന്തം.ഗാനം 5


അത്തം പത്തിനു പൊന്നോണം
മുറ്റത്തെല്ലാം പൂവേണം
പൂക്കളിറുക്കാന്‍ പോകേണം
പൂവിളി എങ്ങും കേള്‍ക്കേണം

പൂവേപൊലി പൂവേ പൊലി  പൂവേ പൊലി  പൂവേ ..
പൂവേപൊലി പൂവേ പൊലി  പൂവേ പൊലി  പൂവേ ..

.... .... .... ..
ഓണത്തപ്പനെ  എതിരേല്‍ക്കാന്‍ !
തിരുവോണത്തിനു വരവേല്‍ക്കാന്‍ !
വാനമൊരുങ്ങീ ഭൂമിയൊരുങ്ങീ
മാവേലിനാടുമൊരുങ്ങീ
OR
വാര്‍മിഴിയാളുമൊരുങ്ങീ 


മുറ്റത്തെ  പൂക്കളത്തില്‍  മാതേവരെഴുന്നെള്ളി 
മാതേവര്‍ക്കരികിലായ്  മാവേലി  എഴുന്നെള്ളി 
മാലോകര്‍ക്കഴല്‍  മാറിമാനസം  തുടികൊട്ടി !
ആഹ്ലാദമണപൊട്ടി  ആനന്ദസമുദ്രമായ് !

*9****


ഗോപാലസ്തവം

 ഗോപാലസ്തവം 
കൃഷ്ണ കൃഷ്ണ മുകുന്ദ മാധവ !
വൃഷ്ണി വംശ മഹാ മണേ !
വേണുവൂതി രമിക്കുമാമുഖ-
മെന്നുമോർമ്മയിൽ ചേർക്കണം. (കൃഷ്ണ കൃഷ്ണ)

ബാല ലീലകളാടിയാടി നീ
ഗോകുലങ്ങളിൽ വളരവേ
ലോകരേവരും കണ്ടു വിസ്മയം
നിന്റെയത്ഭുതലീലകൾ.

മണ്ണു വാരി നീ വായിലിട്ടതു
കണ്ടു വന്ന യശോദയെ
കാട്ടിയൻപൊടു വാ പൊളിച്ചു നീ
എഴുരണ്ടുലകങ്ങളെ.

കാല സർപ്പമാം കാളിയന്റെ
ശിരസ്സുലച്ച നിൻ വിക്രമം
കംസനെന്നൊരു ദാനവന്റെ
കരുത്തൊടുക്കിയനുക്രമം.

ഗിരിയുയർത്തി നിറഞ്ഞു നിന്നു നീ
മാരിയൊന്നു തടുക്കുവാൻ
ഗോകുലങ്ങളെ കാത്ത കണ്ണനെ
കൈകൾ കൂപ്പി സ്തുതിച്ചിടാം.
          
                 - അയ്യമ്പുഴ ഹരികുമാർ      കേശാദി പാദവർണ്ണ 
ണി കാണേണം കണ്ണാ  കണി കാണേണം
 അമ്പാടി കണ്ണനെ കണി കാണേണം (2 )

പീലിത്തിരുമുടിക്കെട്ടും 
നെറ്റിയിൽ ഗോപീ ചന്ദനക്കുറിയും 
കുറിയെ മറയ്ക്കുന്ന കുറുനിരയും 
രാജീവം വിടരുന്ന നയനാഭയും
                                                     (കണി കാണേണം) 

കാതിൽ വിളങ്ങുന്ന മണികുണ്ഡലങ്ങളും
ചുണ്ടിൽ  വിരിയുന്ന പുഞ്ചിരിയും 
മാറിൽ തെളിയുന്ന ശ്രീവത്സവും
മിന്നുന്ന നവരത്ന ഹാരവും   
                                                    (കണി കാണേണം)
പൊന്നോമൽ കൈയിലെ മുരളികയും
 മഞ്ഞപ്പട്ടാടയും അരമണിയും 
കാൽത്തളിരിണയിലെ കാൽച്ചിലമ്പും 
കാർമേഘവർണ്ണാ നിൻ പൂമേനിയും 
 
                                                     (കണി കാണേണം)
       ------------------------------