Thursday 13 November 2014

ദേശഭക്തി ഗാനം (സംസ്കൃതം)


ദേശഭക്തി ഗാനം (സംസ്കൃതം)



ഹിമഗിരി ശൃംഗം ഉത്തുംഗം
ഭാരത മാതുര്‍ മണിമകുടം
ഗംഗാ യമുനാ സിന്ധു സരസ്വതി
പ്രവഹതി മാതുര്‍ ഹൃദയതടം
(ഹിമഗിരി)



കാശ്മീരാദി മഹോന്നത ദേശേ
വികസന്ത്യധുനാ കുസുമാനി.
ഗായന്ത്യചിരാത് താനി സുമാനി
വന്ദേമാതരഗാനാനി
വന്ദേമാതരം.... വന്ദേമാതരം.....
സുജലാം സുഫലാം മലയജശീതളാം
(ഹിമഗിരി)



ആരബ വംഗ മഹോദധിനായുത
ഹിന്ദുസമുദ്രോ സ്തൗതി ചിരം താം
തസ്യ തരംഗകരേണ ഹാരേണ
അര്‍ച്യതേ മമ ഭാരത മാതാ
(ഹിമഗിരി)
-അയ്യമ്പുഴ ഹരികുമാര്‍
2005 

Friday 7 November 2014

തേന്മാവ് (കുട്ടിക്കവിത)

മുത്തച്ഛന്‍ നട്ടൊരു മാവാണ്
മുത്തശ്ശി വെള്ളമൊഴിച്ചതാണ്
മാവു വളര്‍ന്നങ്ങു നില്പ്പാണ്‌
മാമ്പഴം പെയ്യുന്ന തേന്മാവ്

തണലുവിരിച്ചൊരു തേന്മാവ്
അണ്ണാറക്കണ്ണന് വീടാണ്
കുയിലിനും കാക്കയ്ക്കും കുഞ്ഞിക്കുരുവിക്കും
ഏറെ സുഖമേകും കൂടാണ്.

മുറ്റത്തു  തനിയെ കളിച്ചു നില്ക്കും
ഉണ്ണിക്കു മാവൊരു കൂട്ടാണ്
വെണ്ണിലാവില്‍ വന്നൊളിച്ചുറങ്ങാന്‍
കൂരിരുട്ടിന്നും സഹായമാണ്.

ഉണ്ണിക്കും അച്ഛനും ഉണ്ണിടെ അമ്മയ്കും
കുഞ്ഞനുജത്തിക്കും കാവലാണ്
ഉണ്ണിടെ  വീടിനും പൂവാലിപ്പയ്യിനും
കാവലാളായൊരു  തേന്മാവ്

ഉണ്ണിടെ മുത്തച്ഛന്‍ അങ്ങ് ദൂരെ
വൃദ്ധ സദനത്തിലുണ്ട് പോലും
മാമ്പഴമോരോന്നു വീഴുമ്പോഴും
ഉണ്ണിക്കുസങ്കടം  ബാക്കി മാത്രം

കുട്ടിക്കഥ കേൾക്കാൻ കൂടുകൂടാന്‍
ഓമന തിങ്കൾ കിടാവോ പാടാന്‍
മുത്തച്ഛനില്ലാതെ എന്ത് ചെയ്യും
മാവിൻ  ചുവട്ടിലിരിപ്പാണുണ്ണി
              --------   അയ്യമ്പുഴ ഹരികുമാര്‍ 06/11/2014